തിരുവന്തപുരം: കോടതി വ്യവഹാരങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ക്ലിനിക്കല്‍-നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തിലെ ഡോക്ടർമാരുടെ പ്രഫസർ തസ്തികകളിലേക്കും അസോസിയേറ്റ് പ്രഫസർ തസ്തികകളിലേക്കും, കോടതി വിധിക്ക് വിധേയമായി, താത്കാലിക സ്ഥാനക്കയറ്റം നല്‍കി ഈ ഒഴിവുകള്‍ നികത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
അതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ 61 ഉം നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ 10 ഉം ഉള്‍പ്പെടെ ആകെ 71 ഡോക്ടർ തസ്തികകളില്‍ ഒഴിവുണ്ടെന്ന് നിയമസഭയില്‍ തോട്ടത്തില്‍ രവീന്ദ്രന് രേഖാമൂലം മറുപടി നല്‍കി.കോഴിക്കോട് മെഡിക്കല്‍ കോളജിലെ ക്ലിനിക്കല്‍ വിഭാഗത്തിലെ അസിസ്റ്റന്റ്റ് പ്രഫസർ തസ്തികയിലേക്ക് പി.എസ്.സി. -യില്‍ നിന്നും നിയമന ശിപാർശ ലഭിച്ച അഞ്ച് പേർക്ക് നിയമന ഉത്തരവ് നല്കിട്ടുണ്ടെന്നും.
ബാക്കി ഒഴിവുകളില്‍ പി.എസ്..സി. യില്‍ നിന്നും നിയമന ശിപാർശ ലഭിക്കുന്നതുവരെ സീനിയർ റസിഡൻറമാരെ നിയമിച്ച് ഒഴിവുകള്‍ താത്കാലികമായി നികത്തി. നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ എട്ട് ഒഴിവുകളിലേക്ക് നിയമന ഉത്തരവുകള്‍ നില്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.നോണ്‍ ക്ലിനിക്കല്‍ വിഭാഗത്തില്‍ എട്ട് ഒഴിവുകളിലേക്ക് നിയമന ഉത്തരവുകള്‍ നില്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു