Banner Ads

അക്കാദമി അധ്യക്ഷനെ മാറ്റിയത് കാലാവധി കഴിഞ്ഞതിനാലെന്ന്; മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം : കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്ന് പ്രേംകുമാറിനെ മാറ്റിയതിൽ പ്രതികരണവുമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. കാലാവധി പൂർത്തിയായതിനാലാണ് പ്രേംകുമാറിനെ മാറ്റിയതെന്നും ഏതെങ്കിലും തർക്കങ്ങളുടെ പുറത്തല്ല ഈ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി.

മാറ്റം സംബന്ധിച്ച വിവരം പ്രേംകുമാറിനെ അറിയിക്കാൻ അക്കാദമിക്ക് നിർദേശം നൽകിയിരുന്നതായും അക്കാര്യം അദ്ദേഹത്തെ അറിയിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു. പ്രേംകുമാർ എപ്പോഴും ഇടതു സഹയാത്രികനാണ്. പ്രേംകുമാറിന് അർഹമായ എല്ലാ പരിഗണനയും നൽകിയിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേർത്തു.