
തിരുവനന്തപുരം : എക്സിറ്റ് പോൾ ഫലങ്ങളിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സംസ്ഥാനത്ത് സർക്കാർ വിരുദ്ധ വികാരം ഇല്ലെന്ന് സർവ്വേകൾ തെളിയിക്കുന്നുവെന്നും ഇടതുമുന്നണി അധികാരത്തിൽ വരുമെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഫലങ്ങളാണ് പുറത്തുവന്നതെന്നും ഗോവിന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യൻ പിണറായി വിജയൻ തന്നെയാണെന്ന് സർവ്വേകൾ വ്യക്തമാക്കുന്നു. കേരളത്തിൽ ബിജെപി ഒരു സീറ്റുപോലും നേടില്ല. 14 സീറ്റ് വരെ ബിജെപിക്ക് പ്രവചിക്കുന്ന സർവെകളുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് വിവര ശേഖരണമെന്നും എം വി ഗോവിന്ദൻ ചോദിച്ചു.
എൽഡിഎഫിന് വലിയ വിജയസാധ്യതയാണ് സർവ്വേകൾ നൽകുന്നത്. പുറത്തുവന്ന ഫലങ്ങൾ ഇടതുമുന്നണിക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ ഫലത്തെക്കുറിച്ച് യാതൊരു ഉത്കണ്ഠയുമില്ലെന്ന് എംവി ഗോവിന്ദൻ വ്യക്തമാക്കി.