തിരുവനന്തപുരം : കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരന്റെ വിവാദ പരാമർശത്തിന് മറുപടിയുമായി മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബി.ജെ.പിയുടെ സംരക്ഷണയിൽ വളരുന്ന കാട്ടു കുരങ്ങിനോടാണ് മുഖ്യമന്ത്രിയെ സുധാകരൻ ഉപമിച്ചത്. ആര്‍എസ്‌എസ് തണലില്‍ വളർന്ന് വരുന്ന കാട്ടുകുരങ്ങന്‍ ആരാണ് എന്നൊക്കെ എല്ലാവര്‍ക്കും അറിയാം.
കണ്ണാടിയിൽ നോക്കിയാണ് സുധാകരന്‍ പ്രതികരിച്ചത് എന്നായിരുന്നു റിയാസ് പ്രതികരിച്ചത്. താൻ ബ്രാഞ്ചിന് കാവൽ നിൽക്കുകയാണെന്നും വേണമെങ്കിൽ ബി.ജെ.പിയിലേക്ക് പോകുമെന്നും സുധാകരൻ പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ചുള്ള വലിയ ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രതികരണങ്ങൾ എന്നാണ് മുഹമ്മദ് റിയാസ് പറയുന്നത്.
കെ സുധാകരന്റെ പ്രയോഗം സെല്‍ഫ് ഗോളാണെന്നും മുഹമ്മദ് റിയാസ് കൂട്ടിച്ചേർത്തു. കണ്ണൂരിൽ നിന്നുള്ള പാർലമെന്റ് അംഗമായും കേരള സർക്കാരിൽ മുൻ കാബിനറ്റ് മന്ത്രിയായും സേവനമനുഷ്ഠിച്ച കെ സുധാകരൻ കേരള രാഷ്ട്രീയത്തിലെ ഒരു പ്രമുഖ വ്യക്തിത്വമാണ്. വിവിധ വിഷയങ്ങളിൽ ശക്തമായ നിലപാടുകൾക്ക് പേരുകേട്ടയാളാണ് അദ്ദേഹം.