
തിരുവനന്തപുരം : സംസ്ഥാനത്ത് പുതുക്കിയ മിൽമ പാൽ, തൈര് നിരക്കുകൾ നാളെ മുതൽ പ്രാബല്യത്തിൽ. ലിറ്ററിന് 4 രൂപയാണ് പാലിന് വർധിക്കുന്നത്. തൈരിന് കിലോയ്ക്ക് 10 രൂപയും കൂടും. പാല് കവറുകളില്‍ പഴയ വിലയാണു രേഖപ്പെടുത്തിയിട്ടുള്ളത്. പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. ഒരുമാസം വരെ ഇതു തുടരുമെന്ന് മില്‍മ അറിയിച്ചു. വരും ദിവസങ്ങളിൽ മറ്റ് മിൽമ ഉൽപന്നങ്ങൾക്കും വില വർധിപ്പിക്കാൻ നീക്കമുണ്ട്.
ഉൽപാദനച്ചെലവ് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിലാണ് വില കൂട്ടാൻ മിൽമ തീരുമാനിച്ചത്. വർധിപ്പിക്കുന്ന 4 രൂപയിൽ 83.75% തുകയും (3.35 രൂപ) കർഷകർക്ക് നേരിട്ട് ലഭിക്കുമെന്ന് മിൽമ അറിയിച്ചു. ഇതിന് മുൻപ് 2022 ഡിസംബർ ഒന്നിനാണ് മിൽമ വില കൂട്ടിയത്. അന്ന് ലിറ്ററിന് 6 രൂപയാണ് വർധിപ്പിച്ചത്.