
കണ്ണൂർ : സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് നാല് രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. പുതുക്കിയ വില ജൂൺ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. പാൽവില വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മേഖല യൂണിയനുകൾ മിൽമയ്ക്ക് മേൽ നിരന്തര സമ്മർദ്ദം ചെലുത്തിയിരുന്നു.
ലിറ്ററിന് 4 മുതൽ 6 രൂപ വരെ കൂട്ടണമെന്നായിരുന്നു മിൽമയുടെ ആവശ്യം. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ മുൻപ് ഇതിന് സർക്കാർ അനുമതി നൽകിയിരുന്നില്ല. മിൽമയുടെയും ക്ഷീരകർഷകരുടെയും നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില കൂട്ടാനുള്ള അനുമതി നൽകിയത്.