കാസർഗോഡ് : മത്സ്യ വില്പനയുടെ മറവിൽ കഞ്ചാവ് കച്ചവടം നടത്തിവന്ന മധ്യവയസ്‌കൻ അറസ്റ്റിൽ. മൊയ്തീൻ തെക്കെ കോലത്തിനെ (55) ആണ്ച ന്തേര പോലീസ് അറസ്റ്റ് ചെയ്യത്.ചന്തേര എസ്.ഐ കെ.പി. സതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പടന്ന വടക്കെ പുറത്തുവെച്ചാണ് ഇയാളെ പിടികൂടിയത്.
പ്രതിയുടെ പക്കൽ നിന്നും 70 ഗ്രാം കഞ്ചാവ് മാത്രമാണ് കണ്ടെടുക്കാൻ കഴിഞ്ഞത്. ഇത് കുറഞ്ഞ അളവായതിനാൽ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിക്ക് സ്റ്റേഷൻ ജാമ്യം അനുവദിച്ചു. പ്രതി സൂക്ഷിച്ചിരുന്ന ബാഗിൽ നാല് ചെറിയ കവറുകളിലാക്കിയാണ് കഞ്ചാവ് വിൽപ്പനയ്ക്കായി വെച്ചിരുന്നത്.
പടന്ന മൂസഹാജിമുക്ക് പരിസരത്ത് മത്സ്യ വില്പന നടത്തുന്ന മൊയ്തീൻ ഇതിനു മുൻപും കഞ്ചാവ് കേസുകളിൽ പ്രതിയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പോലീസ് പിടികൂടിയാൽ പെട്ടെന്ന് രക്ഷപ്പെടാൻ വേണ്ടി കുറഞ്ഞ അളവിൽ മാത്രം കഞ്ചാവ് കയ്യിൽ സൂക്ഷിക്കാനാണ് ഇയാൾ ശ്രമിക്കുന്നതെന്ന് പോലീസ് .ഇയാൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണം പോലീസ്