
ബ്യൂണസ് അയേഴ്സ് : അർജന്റീന ലെജൻഡറി താരം ലയണൽ മെസ്സി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു. 21 വർഷം നീണ്ട കരിയറിനൊടുവിലാണ് താരം അർജന്റീനയുടെ നീലയും വെള്ളയും ജേഴ്സിയോട് വിടപറയുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് വിരമിക്കുന്ന വിവരം മെസ്സി ലോകത്തെ അറിയിച്ചത്.
39ആം വയസ്സിലാണ് താരം അന്താരാഷ്ട്ര കരിയറിന് തിരശ്ശീലയിടുന്നത്. പിതാവിന്റെ മരണത്തിന് പിന്നാലെ വിരമിക്കൽ സൂചനകൾ നൽകിയിരുന്ന മെസ്സി വരുന്ന തലമുറയിലെ മികച്ച യുവതാരങ്ങൾക്ക് വഴിമാറിക്കൊടുക്കാനുള്ള സമയമാണിതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് പടിയിറങ്ങുന്നത്.
ഹൃദയം പറിഞ്ഞുപോകുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. എന്നാൽ മടങ്ങാനുള്ള സമയം ഇതാണെന്ന് ഞാൻ മനസ്സിലാക്കുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ വിജയങ്ങളിൽ മാത്രമല്ല. എല്ലാക്കാലത്തും ഈ ജേഴ്സിക്കായി ഞാൻ സർവ്വതും നൽകിയിട്ടുണ്ട്.
അർജന്റീനക്കാരനായി ജനിപ്പിച്ചതിന് ദൈവത്തിന് നന്ദി. സ്വപ്നം കണ്ട നിമിഷങ്ങൾ സമ്മാനിച്ച സന്തോഷത്തോടെയാണ് പടിയിറക്കം. ഇനി മുതൽ ഗാലറിയിലിരുന്ന് ഒരു സാധാരണ ആരാധകനായി അർജന്റീനയ്ക്കായി ശബ്ദമുയർത്തുമെന്നും മെസ്സി സോഷ്യൽ മീഡിയയിൽ കുറിച്ചു.
കുടുംബത്തിനും പരിശീലകർക്കും സഹതാരങ്ങൾക്കും ആരാധകർക്കും വിടവാങ്ങൽ കുറിപ്പിലൂടെ താരം നന്ദി അറിയിച്ചു. 207 മത്സരങ്ങളിൽ 125 ഗോൾ നോടിയ മെസി 2008 ഒളിമ്പികസിൽ സ്വർണം, 2021,2024 കോപ്പ അമേരിക്കയിൽ കിരീടം എന്നിവയും സ്വന്തമാക്കി. ലോക ഫുട്ബോളിലെ ഒരു സുവർണ്ണ അധ്യായത്തിനാണ് മെസ്സിയുടെ വിരമിക്കലിലൂടെ വിരാമമാകുന്നത്.