Banner Ads

വരുമാനത്തിലും സർവീസുകളിലും വൻ മുന്നേറ്റം; റെയിൽവേയ്ക്ക് ഓഗസ്റ്റിൽ സർവ്വകാല റെക്കോർഡ്

ദില്ലി : ഓഗസ്റ്റ് മാസത്തിൽ ചരക്ക്, യാത്രാ ഗതാഗത മേഖലകളിൽ മികച്ച നേട്ടവുമായി ഇന്ത്യൻ റെയിൽവേ. 2026 ഓഗസ്റ്റിൽ 137.9 ദശലക്ഷം ടൺ ചരക്ക് നീക്കമാണ് റെയിൽവേ നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 130.9 ദശലക്ഷം ടണ്ണായിരുന്നു. 5.4 ശതമാനത്തിന്റെ വാർഷിക വളർച്ചയാണ് ചരക്ക് നീക്കത്തിൽ രേഖപ്പെടുത്തിയത്.

ഇതിലൂടെ ചരക്ക് സേവന വരുമാനത്തിൽ 6.27 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി റെയിൽവേ മന്ത്രാലയം അറിയിച്ചു. ചരക്ക് നീക്കം വേഗത്തിലാക്കാൻ കഴിഞ്ഞ മാസം അഞ്ച് പുതിയ ഗതി ശക്തി കാർഗോ ടെർമിനലുകൾ കൂടി പ്രവർത്തനം ആരംഭിച്ചു. ഇതോടെ രാജ്യത്ത് സജീവമായ ഇത്തരം ടെർമിനലുകളുടെ എണ്ണം 149 ആയി ഉയർന്നു.

പ്രത്യേക സർവീസുകളായി ഓടിയിരുന്ന 14 അമൃത് ഭാരത് ട്രെയിനുകൾ കഴിഞ്ഞ മാസം സ്ഥിരപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ അമൃത് ഭാരത് സർവീസുകൾ 86 ആയി. സുബേദാർഗഞ്ച് – ലോക്മാന്യ തിലക്, ഗോരഖ്പൂർ – ബാന്ദ്ര, ഗോരഖ്പൂർ – ഡൽഹി, അഹമ്മദാബാദ് – ഭഗൽപൂർ തുടങ്ങിയ റൂട്ടുകളിലെ സർവീസുകളാണ് സ്ഥിരപ്പെടുത്തിയത്.

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 64.43 കോടിയായിരുന്ന യാത്രക്കാരുടെ എണ്ണം ഈ വർഷം 67.27 കോടിയായി ഉയർന്നു. നഗരമേഖലകളിലെ ലോക്കൽ ട്രെയിൻ സർവീസുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 64.43 കോടിയായിരുന്ന യാത്രക്കാരുടെ എണ്ണം ഈ വർഷം 67.27 കോടിയായി ഉയർന്നു.

നഗരമേഖലകളിലെ ലോക്കൽ ട്രെയിൻ സർവീസുകളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. രക്ഷാബന്ധൻ പ്രമാണിച്ച് ഓഗസ്റ്റ് 25 മുതൽ 31 വരെയുള്ള വാരത്തിൽ ഉത്സവകാല തിരക്ക് പരിഹരിക്കാൻ 144 പ്രത്യേക ട്രെയിൻ സർവീസുകൾ റെയിൽവേ സർവീസ് നടത്തി.