കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ തീപ്പിടിത്തം. കോഴിക്കോട് മാവൂർ റോഡിലുള്ള മൊഫ്യൂസിൽ ബസ്റ്റാൻഡിലാണ് തീപ്പിടിത്തമുണ്ടായത്. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന തുണിക്കടയ്ക്കാണ് വൈകീട്ട് അഞ്ച് മണിയോടെയാണ് തീപിടിച്ചത്.
നാല് ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണയ്ക്കാനായി ശ്രമിക്കുന്നത്. തീയണയ്ക്കാനായി ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ കൂടുതൽ ഭാഗത്തേക്ക് തീ പടരുന്നത് ഫയർ ഫോഴ്സിന് വെല്ലുവിളിയായി. കെട്ടിടത്തിന്റെ മറ്റ് നിലകളിൽ ഉണ്ടായിരുന്നവരെ ഒഴിപ്പിച്ചു. വൈകിട്ട് അഞ്ചുമണിയോടെയാണ് തീപ്പിടിത്തം ഉണ്ടായത്.
മീഞ്ചന്ത വെള്ളിമാടുകുന്ന് ബീച്ച് സ്റ്റേഷനിലെ നാല് യൂണിറ്റുകളെത്തിയാണ് തീ അണക്കാൻ ശ്രമിക്കുന്നത്. കലിക്കറ്റ് ടെക്സ്റ്റൈൽസിന്റെ ഗോഡൗണിൽ നിന്നാണ് തീ പടർന്നതെന്നാണ് വിവരം. തുടർന്ന് മറ്റ് കടകളിലേക്കുംതീവ്യാപിക്കുകയായിരുന്നു.കടയിലും ബിൽഡിങ്ങിലും ഉണ്ടായിരുന്ന ആളുകൾ ഓടി രക്ഷപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. ബസ്സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ്സുകളും സുരക്ഷിത സ്ഥാനക്കേക്ക്മാറ്റി.