Banner Ads

ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്ത് ആക്രിക്കടക്ക് വൻ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്ടം.

പാലക്കാട്:ഓങ്ങല്ലൂർ കാരക്കാട് പാറപ്പുറത്തുള്ള ആക്രിക്കടയിൽ വൻ തീപിടിത്തം. പഴയ ഫ്രിഡ്ജുകൾ പൊളിച്ചു വെച്ച ഭാഗങ്ങൾക്കാണ് ആദ്യം തീപിടിച്ചത്. ഇത് പിന്നീട് അതിവേഗം ആളിപ്പടരുകയായിരുന്നു.തീപിടിത്തത്തെ തുടർന്ന് പ്രദേശത്ത് കനത്ത കറുത്ത പുക പടർന്നു.

സ്ഥലത്തെത്തിയ നാല് യൂണിറ്റ് ഫയർ ഫോഴ്‌സ് തീ അണയ്ക്കാനുള്ള തീവ്ര ശ്രമം തുടരുകയാണ്.ആക്രിക്കടയുടെ മുൻഭാഗത്തെ തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചെങ്കിലും, പിൻഭാഗത്തെ തീ ഇപ്പോഴും പൂർണ്ണമായി അണച്ചിട്ടില്ല.അപകട സാധ്യത കണക്കിലെടുത്ത്, ആക്രിക്കടയ്ക്ക് മുന്നിലുള്ള വീട്ടുകാരെ താൽക്കാലികമായി ഒഴിപ്പിച്ചു.