Banner Ads

വയനാട്ടിൽ വൻ ലഹരിവേട്ട ; 291 ഗ്രാം എം ഡി എം എപിടികൂടി

കൽപ്പറ്റ: വയനാട്ടിൽ വൻ ലഹരിവേട്ട. ഈ മാസം പത്തൊൻപതിന് അറസ്റ്റിലായ കാസർകോട് സ്വദേശികളുടെ കാറിൽ നിന്ന് 291 ഗ്രാം എം ഡി എം എ ലഹരിമരുന്ന് കണ്ടെത്തി. അന്ന് ആറ് ഗ്രാം എം ഡി എം എയായിരുന്നു യുവാക്കളിൽ നിന്ന് കണ്ടെത്തിയത്.ഇവരെ ഇന്ന് കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിൽ കാറിന്റെ ഡിക്കിയിൽ ഒളിപ്പിച്ച നിലയിൽ എം ഡി എം എ കണ്ടെത്തി. വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്.2025ലെ ഏറ്റവും വലിയ ലഹരിവേട്ടയാണിത്. നേരത്തെ അറസ്റ്റിലായ രണ്ട് പേരെ ചോദ്യം ചെയ്തതിൽ നിന്നാണ് ആറ് പൊതികളിൽ ഒളിപ്പിച്ച നിലയിൽ എം ഡി.എം എ കണ്ടെത്തിയത്.

ബംഗളൂരുവിൽ നിന്ന് കോഴിക്കോടേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് ഇവർ പിടിയിലായത്.ഇരുപത് കൊല്ലം വരെ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. അറസ്റ്റിലായ ജാഫറിനെതിരെ നേരത്തെ കേസുണ്ടായിരുന്നു. സംഭവത്തിൽ ഒരാൾക്ക് കൂടി പങ്കുണ്ടെന്നാണ് വിവരം.” എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *