
തിരുവല്ല : 27 ഗ്രാം എംഡിഎംഐയുമായി മൂന്ന് യുവാക്കൾ തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ഡാൻസ് സംഘത്തിന്റെയും തിരുവല്ല പോലീസിന്റെയും പിടിയിലായി. ബാംഗ്ലൂർ – കന്യാകുമാരി ഐലൻഡ് എക്സ്പ്രസിൽ ബുധനാഴ്ച രാവിലെ 10 മണിയോടെ എത്തിയ അയിരൂർ സ്വദേശികളായ സെബിൻ , സോനു , ചാലക്കുടി സ്വദേശിയായ വിമൽ എന്നിവരാണ് പിടിയിലായത്.
ട്രെയിൻ ഇറങ്ങി നടക്കവേ പ്രധാന കവാടത്തിന് സമീപത്ത് നിന്നും ഡാൻസാഫ് സംഘവും പോലീസും ചേർന്ന് മൂവരെയും വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. സോനുവിന്റെ ബാഗിൽ നിന്നുമാണ് പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ എംഡിഎംഎ കണ്ടെടുത്തത്. ബാംഗ്ലൂരിൽ നിന്നും പതിവായി എംഡി എം എ കടത്തുന്ന സംഘമാണ് പിടിയിലായത് എന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കും.