Banner Ads

കൂട്ട ആത്മഹത്യ? കാഞ്ഞിരപ്പള്ളിയിൽ അച്ഛനെയും മകനെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം: കാഞ്ഞിരപ്പള്ളി കുപ്പാട് ദാരുണമായ സംഭവം അച്ഛനെയും മകനെയും വീട്ടിലെ രണ്ട് മുറികളിലായി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുപ്പാട് സ്വദേശികളായ തങ്കച്ചൻ, മകൻ അഖിൽ എന്നിവരാണ് മരിച്ചത്. ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.

അയൽവാസികളാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. വിവരം അറിഞ്ഞ ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല.