
പാലക്കാട്: മണ്ണാർക്കാട് നിയന്ത്രണം വിട്ട കാർ മൂന്ന് വാഹനങ്ങളിൽ ഇടിച്ച് അഞ്ചുപേർക്ക് പരിക്ക്. ഓവർടേക് ചെയ്യാൻ ശ്രമിച്ച കാർ ആണ് 3 വാഹനങ്ങളിലിടിച്ചത്. ഒരു യുവതിയെയും വാഹനം ഇടിച്ചുതെറിപ്പിച്ചു. മണ്ണാർക്കാട് കാഞ്ഞിരം പാലാംപട്ടയിൽ ഇന്ന് വൈകുന്നേരമാണ് അപകടം നടന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. കാരാകുർശ്ശി സ്വദേശികളായ നജീർ, ബുഷറ, 8 വയസ്സുകാരി ആമിന, കുമ്പളംചോല സ്വദേശി സുരേഷ്, കാഞ്ഞിരം സ്വദേശി സ്വാതി എന്നിവർക്കാണ് പരുക്കേറ്റത്. തച്ചമ്പാറ സ്വകാര്യ ആശുപതിയിൽ പ്രവേശിപ്പിച്ച ഇവരെ തുടർ ചികിത്സയ്ക്കായി റഫർ ചെയ്തു. സാരമായ പരുക്കേറ്റിട്ടുള്ളതായാണ് വിവരം. അപകടത്തിൽ വാഹനങ്ങളും തകർന്നു.