Banner Ads

മണ്ണഞ്ചേരി കുറുവ സംഘ മോഷണക്കേസ്: മുഖ്യപ്രതി സന്തോഷ് സെൽവം കുറ്റക്കാരൻ; കട്ടുപൂച്ചനെ കോടതി വെറുതെ വിട്ടു

ആലപ്പുഴ : ആലപ്പുഴ മണ്ണഞ്ചേരി കുറുവ സംഘ മോഷണക്കേസിലെ രണ്ടാം പ്രതിയെ കോടതി വെറുതെ വിട്ടു. കട്ടുപൂച്ചനെയാണ് ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടത്. അതേസമയം കേസിലെ ഒന്നാം പ്രതിയും മുഖ്യസൂത്രധാരനുമായ സന്തോഷ് സെൽവം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി.

2024ലാണ് ആലപ്പുഴ മണ്ണഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ജനങ്ങളെ ഭീതിയിലാഴ്ത്തി കുറുവ സംഘത്തിന്റെ മോഷണ പരമ്പര അരങ്ങേറിയത്. പ്രതികളെ ഏറെ സാഹസികമായാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വർഷങ്ങൾ നീണ്ട വിചാരണക്കൊടുവിലാണ് സന്തോഷ് സെൽവം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. രണ്ടാം പ്രതി കട്ടുപൂച്ചനെതിരെ വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് വെറുതെ വിട്ടത്.