Banner Ads

ചടയമംഗലത്ത് സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ; പോക്സോ കേസ്

കൊല്ലം : ചടയമംഗലത്ത് സ്കൂൾ വിദ്യാർത്ഥിനിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ യുവാവിനെ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം പനക്കച്ചിറ കുലശേഖര മംഗലത്ത് വീട്ടിൽ ആദിത്യനാണ് പിടിയിലായത്. സമൂഹ മാധ്യമം വഴി പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ച പ്രതി പ്രണയം നടിച്ച് നഗ്നദൃശ്യങ്ങൾ കൈക്കലാക്കുകയായിരുന്നു.

തുടർന്ന് ഈ ചിത്രങ്ങൾ പെൺകുട്ടിയുടെ സുഹൃത്തുക്കൾക്കും മറ്റും അയച്ചുകൊടുത്തതോടെയാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയത്. വ്യാജ ഐഡി ഉപയോഗിച്ചായിരുന്നു പ്രതി കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത്. ഇത് അന്വേഷണത്തിൽ ആദ്യം തടസ്സമായെങ്കിലും കടയ്ക്കൽ സിഐ ശരലാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തി ഇന്നലെ രാത്രി മുണ്ടക്കയത്ത് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ആദിത്യനെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.