Banner Ads

മാമലക്കണ്ടത്ത് ദുരന്തം: മലയിടിഞ്ഞ് വീണ് പാറക്കല്ല് പതിച്ച് രണ്ട് സ്ത്രീകൾക്ക് പരിക്ക്

കോതമംഗലം : മാമലക്കണ്ടത്ത് കൊയ്നിപ്പാറ മലയിൽ നിന്ന് പാറക്കല്ല് താഴേക്ക് പതിച്ച് കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന രണ്ട് സ്ത്രീകൾക്ക് പരിക്ക്.രാവിലെ 9 മണിയോടെയാണ് സംഭവം. മാമലക്കണ്ടം, കൊയ് നിപ്പാറ സ്വദേശികളായ രമണി, തങ്കമണി എന്നിവർക്കാണ് പരിക്കേറ്റത്.

രമണിയുടെ കൃഷിയിടത്തിൽ ഇരുവരും ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സമയത്താണ് കുത്തനെ ഉയർന്ന മലയിൽ നിന്ന് വലിയ പാറക്കല്ല് താഴേക്ക് പതിച്ചത്.രമണിക്ക് വയറിനും, നടുവിനു മാണ് പ്രധാന പരിക്ക്.തങ്കമണിക്കും പരിക്കുണ്ട്. പരിക്കേറ്റവരെ കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.