Banner Ads

മല്ലികാർജുൻ ഖാർഗെയെ ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം.

ബെംഗളൂരു: കോൺഗ്രസ് അധ്യക്ഷനും മുതിർന്ന നേതാവുമായ മല്ലികാർജുൻ ഖാർഗെയെ ആരോഗ്യപരമായ ബുദ്ധിമുട്ടുകളെ തുടർന്ന് ബെംഗളൂരുവിലെ എം.എസ്. രാമയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് 83 വയസ്സുള്ള ഖാർഗെയെ ചൊവ്വാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്.നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

സെപ്റ്റംബർ 24-ന് പട്‌നയിൽ നടന്ന കോൺഗ്രസ് പ്രവർത്തക സമിതിയുടെ വിപുലമായ യോഗത്തിൽ ഖാർഗെ പങ്കെടുത്തിരുന്നു. ഒക്ടോബർ 7-ന് നാഗാലാൻഡിലെ കൊഹിമയിൽ നടക്കുന്ന പൊതു റാലിയിൽ പങ്കെടുക്കാനിരിക്കെയാണ് അദ്ദേഹത്തിന് പെട്ടെന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടായത്.