
മനാമ : താമസസ്ഥലത്തെ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വീണ് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ ജിസ്മോൻ-അക്സ ദമ്പതികളുടെ ഏകമകൻ ഡെറിക് ജോസഫ് ജിസ്മോൻ (7) ആണ് മരിച്ചത്.
കുടുംബം താമസിച്ചിരുന്ന ഫ്ലാറ്റിലെ തുറന്നുകിടന്ന ജനലിലൂടെ കുട്ടി അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. ഇന്ത്യൻ സ്കൂൾ ബഹ്റൈനിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ഡെറിക്. ഉടൻ തന്നെ സമീപവാസികൾ കുട്ടിയെ സൽമാനിയ ഹോസ്പിറ്റലിൽ എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്.