Banner Ads

ട്രെയിനിന് അടിയിൽ പെട്ട് ; മലയാളിയായ സ്റ്റേഷൻമാസ്റ്റർ മരിച്ചു

ചെന്നൈ: മലയാളിയായ സ്റ്റേഷൻമാസ്റ്റർ ട്രെയിനിന് അടിയിൽ പെട്ട് മരിച്ചു . തിരുവനന്തപുരം കീഴാരൂർ സ്വദേശി അനു ശേഖർ (31) ആണ്‌ മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷൻമാസ്റ്ററായിരുന്നു.ചെങ്കോട്ട ഈറോഡ് ട്രെയിനിലേക്ക് ഓടിക്കയറാൻ ശ്രമിക്കവേയാണ് അപകടം ഉണ്ടായത്. കാൽവഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുള്ളവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖർ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Leave a Reply

Your email address will not be published. Required fields are marked *