Banner Ads

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി: എൻ പ്രശാന്ത് പുതിയ കെഎസ്ഇബി ചെയർമാൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വീണ്ടും ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ച് സർക്കാർ ഉത്തരവിറക്കി. എംജി രാജമാണിക്യത്തെ കെഎസ്ഇബി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റി. എൻ പ്രശാന്തിനെ പുതിയ കെഎസ്ഇബി ചെയർമാനായി നിയമിച്ചു.

ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഷർമിള മേരി ജോസഫിന് പകരം മുഹമ്മദ് ഹനീഷിന് ചുമതല നൽകി. ആഭ്യന്തരവകുപ്പ് കെആർ ജ്യോതിലാലിനെ പുതിയ ആഭ്യന്തര വകുപ്പ് സെക്രട്ടറിയായി നിയമിച്ചു. മിൻഹാജ് ആലത്തെ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു.