Banner Ads

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട: ഈഞ്ചക്കലിൽ 103 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് എക്സൈസിന്റെ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ വൻ മയക്കുമരുന്ന് വേട്ട. തിരുവനന്തപുരം ഈഞ്ചക്കലിൽ വെച്ച് സ്കൂട്ടറിൽ കടത്തുകയായിരുന്ന 103.3 ഗ്രാം മെത്താംഫിറ്റമിനുമായി (MDMA) രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി. പനവൂർ സ്വദേശി അരവിന്ദ്. എസ് (29), മണമ്പൂർ സ്വദേശി ആകാശ് (30) എന്നിവരാണ് പിടിയിലായത്.
എക്സൈസിന്റെ വാഹനം തടഞ്ഞുള്ള പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.

സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെടുത്തത്. തിരുവനന്തപുരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ വിൽപ്പനക്കായി എത്തിച്ചതാണ് ഈ ലഹരിമരുന്നെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഹിരോഷ്. വി. ആറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് രജിസ്റ്റർ ചെയ്തത്.

പരിശോധനാ സംഘത്തിൽ എക്സൈസ് ഇൻസ്പെക്ടർ നിഷാദ്. എ, പ്രിവന്റീവ് ഓഫീസർമാരായ രഞ്ജിത്ത്. ആർ. എസ്, അജയൻ. കെ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ വിശാഖ്. എം, സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്. വി. വി, ഷംനാദ്. എസ്, രാജേഷ്, ഗോകുൽ. ജി. യു, ശരൺകുമാർ. വി. എസ്, ആര്യ കൃഷ്ണൻ എന്നിവരുമുണ്ടായിരുന്നു.