
കൊല്ലം : മന്ത്രി ജെ. ചിഞ്ചുറാണിയുടെ നിയോജകമണ്ഡലമായ ചടയമംഗലത്തെ കടയ്ക്കലിൽ സി.പി.ഐ.യിൽ കൂട്ടരാജി. 10 മണ്ഡലം കമ്മിറ്റി അംഗങ്ങൾ, 45 ലോക്കൽ കമ്മിറ്റി അംഗങ്ങൾ, 48 ബ്രാഞ്ച് സെക്രട്ടറിമാർ, 9 ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ വിവിധ സ്ഥാനങ്ങൾ വഹിച്ചിരുന്ന 112 പേരാണ് പാർട്ടി വിട്ടത്.
ഉൾപ്പാർട്ടി പ്രശ്നങ്ങളിൽ ജില്ലാ നേതൃത്വത്തോടുള്ള കടുത്ത അതൃപ്തി പരസ്യമാക്കിയാണ് നേതാക്കൾ വാർത്താസമ്മേളനം വിളിച്ച് രാജി പ്രഖ്യാപിച്ചത്. തങ്ങളോടൊപ്പം 700-ൽ അധികം സാധാരണ പാർട്ടി അംഗങ്ങളും രാജിവെച്ചിട്ടുണ്ടെന്ന് രാജി പ്രഖ്യാപിച്ചവർ അവകാശപ്പെട്ടു. രാജിക്ക് പിന്നിലെ നേതാക്കൾക്കെതിരെ സി.പി.ഐ. ജില്ലാ നേതൃത്വം രംഗത്തെത്തി.