
ലൈംഗിക ആരോപണത്തിലകപെട്ട MLA രാഹുൽ മാങ്കൂട്ടത്തിൽ രാജി വെക്കണമെന്നാവശ്യപെട്ട് മഹിള മോർച്ചയുടെ അമ്മ തൊട്ടിൽ മാർച്ച്. രാഹുൽ കേരളത്തിലെ സ്ത്രീ സമൂഹത്തെ അപമാനിച്ചെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് BJP ജില്ല വൈസ് പ്രസിഡണ്ട് KM ബിന്ദു . ഗോപികമാരെ പ്രണയിച്ച കൃഷ്ണനെ പോലെയാണ് കേരളത്തിൽ സ്ത്രീകളോട് പെരുമാറിയത്.
വാട്ട്സ് ആപ്പിലൂട പ്രണയം നടച്ച് പെൺകുട്ടികളെ വശത്താക്കി ദുരുപയോഗം ചെയ്തു. ഒരു ഗർഭഛിദ്രമാണ് പുറത്ത് വന്നതെങ്കിലും ഇനിയും വരാനുളള സാധ്യതയുണ്ട്. ജില്ലയിലെ സ്ത്രീ സമൂഹത്തിന് വഴി നടക്കാൻ രാഹുലിന്റെ MLA സ്ഥാനം രാജിവെക്കണമെന്നും ബിന്ദു പറഞ്ഞു. BJP ഓഫീസ് പരാപരിസരത്തു നിന്ന് സ്റ്റേഡിയം സ്റ്റാൻഡി ലേക്കായിരുന്നു മഹിള മോർച്ചയുടെ അമ്മ തൊട്ടിൽ മാർച്ച്. മഹിള മോർച്ച ജില്ല പ്രസിഡണ്ട്കവിത മേനോൻ , മിനി കൃഷ്ണകുമാർ , സുമംഗല ടീച്ചർ, സുമലതമുരളി, ജയ കണ്ണൻ, ഉഷ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.