Banner Ads

മടിക്കൈയിൽ നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം

കാസർകോട് : മടിക്കൈ കാഞ്ഞിരപ്പൊയിലിൽ ചെങ്കല്ല് കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് വീടിന് അരികിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. ചായ്യോം സ്വദേശി സാദിഖ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് അപകടം.

ചെങ്കല്ല് ഇറക്കിയ ശേഷം ലോറി മുന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിന് താഴെയുള്ള സമീപത്തെ വീടിനരികിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ വീടിന്റെ അടുക്കള ഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു.

ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങിയോടി. ഗുരുതരമായി പരിക്കേറ്റ സാദിഖിനെ ആശുപത്രിയിലെത്തിച്ചതെങ്കിലും ജീവൻ രക്ഷിക്കാനായില്ല.