Banner Ads

തദ്ദേശപ്പോര് മുറുകി: പത്രികാ സമർപ്പണവും പെരുമാറ്റച്ചട്ടവും പ്രാബല്യത്തിൽ

കേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ, വോട്ടിംഗ് നടപടികൾക്കായുള്ള തീയതികളും മാതൃകാ പെരുമാറ്റച്ചട്ടവും നിലവിൽ വന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് ഈ ചട്ടങ്ങളെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിനവംബർ 21.സൂക്ഷ്മ പരിശോധനനവംബർ 22.

പത്രിക പിൻവലിക്കാനുള്ള അവസാന തീയതിനവംബർ 24.പുതിയ ഭരണസമിതി ചുമതലയേൽക്കേണ്ട തീയതിഡിസംബർ 21-ന് മുൻപ്.തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. മട്ടന്നൂരിൽ തിരഞ്ഞെടുപ്പ് പിന്നീട് നടത്തുമെന്നും കമ്മീഷൻ അറിയിച്ചു.

മണ്ഡല പുനർനിർണയത്തിലൂടെ ഇത്തവണ വാർഡുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.ആകെ തദ്ദേശ സ്ഥാപനങ്ങൾ: 1199.ആകെ വാർഡുകൾ: 23,576 ആകെ വോട്ടർമാർ: 2,84,30,761,,സ്ത്രീ വോട്ടർമാർ: ഒന്നരക്കോടിയിലേറെപ്പേർ.ട്രാൻസ്‌ജെൻഡർ വോട്ടർമാർ: 281പ്രവാസി വോട്ടർമാർ: 2,841 തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി രണ്ടര ലക്ഷത്തോളം ജീവനക്കാരെയാണ് കമ്മീഷൻ നിയമിച്ചിട്ടുള്ളത്. സംവരണ മണ്ഡലങ്ങളുടെ വിജ്ഞാപനം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. അന്തിമ വോട്ടർപട്ടികയും തയ്യാറായിട്ടുണ്ട്.