Banner Ads

ലൈഫ് മിഷൻ വിവാദം; മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ഇ.ഡി. സമൻസ്

കൊച്ചി : മുഖ്യമന്ത്രിയുടെ മകൻ വിവേക് കിരണിന് ലൈഫ് മിഷൻ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചതായുള്ള വിവരങ്ങൾ പുറത്ത്. എന്തിലാണ് സമൻസ് നല്‍കിയതെന്നതില്‍ വ്യക്തതയില്ല. 2023 ഫെബ്രുവരി 14-ന് രാവിലെ പത്തരയ്ക്ക് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ എത്തണമെന്നായിരുന്നു സമൻസിലുള്ളത്.

ക്ലിഫ് ഹൗസ് വിലാസത്തിൽ അയച്ച സമൻസിൽ വിവേക് ഹാജരായിരുന്നില്ലെന്നാണ് വിവരം. ലൈഫ് മിഷൻ കേസ് വിവാദമായി കത്തിനിൽക്കുന്ന സമയത്തായിരുന്നു ഈ സമൻസ്. എന്നാൽ ഈ വിഷയത്തിൽ ഇ.ഡി. പിന്നീട് തുടർ നടപടികൾ ഒന്നും എടുത്തില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നാലരക്കോടി രൂപ കമ്മീഷൻ വാങ്ങിയെന്ന വിവരങ്ങൾ പുറത്തുവന്ന ലൈഫ് മിഷൻ കേസിൽ നേരത്തെ സ്വപ്ന സുരേഷിനും സരിത്തിനുമെതിരെ ഇ.ഡി. നോട്ടീസ് നൽകിയിരുന്നു. എന്നാല്‍ വിവേകിനെതിരെ ഇ ഡി തുടർനടപടി എടുത്തിരുന്നില്ല. ബിജെപിയും സിപിഎമ്മും ഒത്തുകളിക്കുകയാണെന്നുള്ള ആക്ഷേപം അന്നുതന്നെ കോണ്‍ഗ്രസ് ഉയർത്തിയിരുന്നു.