Banner Ads

വയനാട് ചീരാലിൽ പുലി വലയിൽ; വനം വകുപ്പിന്റെ വലയിലായത് നാല് കൂടുകളിൽ ഒന്നിൽ!

വയനാട്: കടുവാപ്പേടിക്ക് ആശ്വാസം ചീരാലിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി നാട്ടുകാർക്ക് ആശ്വാസം. ഇന്നലെ പുലർച്ചെയും ചീരാൽ ടൗണിൽ എത്തിയിരുന്നു. പുലിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾക്കാണ് ജീവൻ നഷ്ടപ്പെട്ടിരുന്നത്. കൂടാതെ ചീരാലിൽ കരടിയുടെയും സാന്നിധ്യമുണ്ടായിരുന്നു. കൂട് സ്ഥാപിച്ചിട്ടുണ്ടെങ്കിലും കരടിയെ ഇതുവരെ പിടികൂടാനായിട്ടില്ല. അതേസമയം ഹൈസ്കൂ‌ളിന് സമീപത്തെ സ്വകാര്യ തോട്ടങ്ങളിലെ അടിക്കാടുകൾ വെട്ടിമാറ്റാത്തതാണ് പുലിയും കരടിയും അടക്കമുള്ള വന്യമൃഗങ്ങൾ പ്രദേശത്ത് താവളമാക്കുന്നതെന്ന് നാട്ടുകാർ നേരത്തെ പറഞ്ഞിരുന്നു.