ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാൻ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാർ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആർദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു’ദയ’ ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും നന്ദിയെന്നും മഞ്ജു വാര്യർ കുറിച്ചു. മഞ്ജു വാര്യരുടെ പോസ്റ്റിന്റെ പൂർണരൂപം എം.ടി. സാർ കടന്നുപോകുമ്‌ബോൾ ഞാൻ ഒരു എഴുത്തോലയെക്കുറിച്ച് ഓർത്തുപോകുന്നു.
ഒമ്ബത് വർഷം മുമ്ബ് തിരൂർ തുഞ്ചൻപറമ്ബിൽ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോൾ അദ്ദേഹം എനിക്ക് സമ്മാനിച്ചത്.ആധുനിക മലയാളത്തെ വിരൽ പിടിച്ചുനടത്തിയ എഴുത്തുകാരിൽ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിനെന്ന് മഞ്ജു വാര്യർ കുറിച്ചു. അന്ന് ഞാൻ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകൾ.
അവിടെ സംസാരിച്ചപ്പോൾ ജീവിച്ചിരിക്കുന്ന എഴുത്തച്ചനെന്നല്ലാതെയുള്ള വിശേഷണം മനസ്സിൽ വന്നില്ല. ആധുനിക മലയാളത്തെ ഇടയ്ക്കാക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓർമകളും വിരൽത്തണുപ്പ് ഇന്നും ബാക്കിനില്ക്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാർ, ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും