
കൊല്ലം : നിയന്ത്രണം വിട്ട സ്കൂട്ടർ കിണറ്റിലിടിച്ച് അമ്മയ്ക്കും മകനും പരിക്ക്. കൊല്ലം കുന്നിക്കോടാണ് സംഭവം. അപകടത്തിൽപ്പെട്ട സ്കൂട്ടർ യാത്രികരായ അമ്മയും മകനും കിണറ്റിലേക്ക് വീഴുകയായിരുന്നു. മഠത്തിൽ വടക്കേതിൽ അഞ്ജുവും മകനുമാണ് അപകടത്തിൽപ്പെട്ടത്.
ഇവരുടെ സ്കൂട്ടർ നിയന്ത്രണം തെറ്റി കിണറ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടം കണ്ട ഉടൻ ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കിണറ്റിൽ വീണ ഇരുവരെയും രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഇവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.