Banner Ads

കെഎസ്‌ആർടിസി ബസില്‍ ടിക്കറ്റ് കൊടുക്കുന്ന ഇലക്‌ട്രോണിക് മെഷീന്‍ മോഷ്ടിച്ചു; കിട്ടിയത് 22കാരന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്ത് പോലീസ്

സുല്‍ത്താന്‍ബത്തേരി: കെഎസ്‌ആർടിസി ബസില്‍ ടിക്കറ്റ് കൊടുക്കുന്ന ഇലക്‌ട്രോണിക് മെഷീന്‍ മോഷ്ടിച്ചു.

കണ്ടക്ടര്‍ ടോയ്‌ലറ്റ് പോയി വന്നപ്പോള്‍ ടിക്കറ്റ് മെഷീൻ കാണാനില്ല സെപ്തംബർ 25ന് വൈകിട്ടോടെയാണ് ബത്തേരി പഴയ സ്റ്റാന്‍ഡില്‍ നിര്‍ത്തിയിരുന്ന, ബത്തേരി – പാട്ടവയല്‍ റൂട്ടിലോടുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് മോഷണം പോയത്.

വയനാട്ടിലെ പച്ചാടി കിടങ്ങനാട് സ്വദേശി ബിജു (22) ആണ് അറസ്റ്റിലായത്.കണ്ടക്ടര്‍ സീറ്റിന്റെ മുകളിലെ റാക്ക് ബോക്സില്‍ മെഷീന്‍ വെച്ച ശേഷം ടോയ്‌ലറ്റില്‍ പോയപ്പോഴായിരുന്നു മോഷണം. പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് ബിജുവിനെ പിടികൂടിയത്.

തുടര്‍ന്ന് ബിജുവിന്‍റെ വീട്ടിലെ മുറിയിലെ അലമാരയില്‍ നിന്ന് മെഷീന്‍ കണ്ടെടുത്തു. ബിജുവിനെ ശനിയാഴ്ച നാലാം മൈലില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എസ് ഐ മാരായ രാംദാസ്, ദേവദാസ്, സിവില്‍ പോലീസ് ഓഫിസര്‍മാരായ സുബീഷ്, പ്രവീണ്‍, ഫൗസിയ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Tag

Leave a Reply

Your email address will not be published. Required fields are marked *