
പാലക്കാട്: വൈദ്യുതി ജോലിക്ക് മധ്യേ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കാഞ്ഞിരക്കോട് കൊടുമ്പ് സ്വദേശി ചാത്തംകുളം സുധാകരൻ (42) നാണ് മരിച്ചത്. വടക്കാഞ്ചേരി കെഎസ്ഇബി സെക്ഷനിലെ ലൈൻമാണ് സുധാകരനാണു മരണപ്പെട്ടത് . കുമരനെല്ലൂർ സർവീസ് സ്റ്റേഷന് സമീപം ജോലിക്കിടെ പോസ്റ്റിൽ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. തുടർന്ന് സഹപ്രവർത്തകര്‍ ചേർന്ന് വടക്കാഞ്ചേരി ജില്ലാ ആശുപത്രി എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.