കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെ കടുത്ത വിമർശനങ്ങളുമായി കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. സുധാകരന്‍ പറയുന്നത് പി ശശിക്കെതിരായി പി വി അന്‍വര്‍ എം എല്‍ എ ഉന്നയിക്കുന്ന കാര്യങ്ങള്‍ ശരിയാവാനാണ് സാധ്യതയെന്നാണ്. രണ്ട് വീടുകളില്‍ കയറി പെണ്‍കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ശശിക്കെതിരെ സി പി എം നടപടി എടുത്തിട്ടുണ്ട്. ഓഫീസില്‍ വരുന്ന സ്ത്രീകളോട് അശ്ലീലം പറയുകയും നമ്പര്‍ വാങ്ങുകയും ചെയ്യുന്നുവെന്നുള്ള വിവരങ്ങള്‍ വേറെയുമുണ്ട്.
പി ശശിയുടെ ചരിത്രം പരിശോധിച്ചാൽ അന്‍വറിന്റെ ആരോപണങ്ങള്‍ ശരിയാവാനാണ് സാധ്യതയെന്നും കെ പി സി സി അധ്യക്ഷന്‍ പ്രതികരിച്ചു. ബിജെപിയുടെ തണലില്‍ വളരുന്ന കാട്ടുകുരങ്ങാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നും അതിനെ തൊടാനും തൊടാതിരിക്കാനും പേടിയാണ്. സി പി എം തകര്‍ന്ന് പോവുകയാണെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ ഫലം നോക്കിയാല്‍ അക്കാര്യം നന്നായി വ്യക്തമാകുമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.