Banner Ads

കോഴിക്കോട് മെഡിക്കൽ കോളേജ് തീപ്പിടുത്തം: കെട്ടിട നിർമ്മാണത്തിലെ അപാകതകൾ വെളിപ്പെടുന്നു

കോഴിക്കോട്:കോഴിക്കോട് മെഡിക്കൽ കോളേജ് പി.എം.എസ്.എസ്‌വൈ കെട്ടിടത്തിൽ വൻ നിർമ്മാണപ്പിഴവുകൾ ഫയർ ഡാംപറുകൾ പ്രവർത്തനരഹിതം,പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗത്തിന്റെ കണ്ടെത്തൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ മാത്രം പിഴവുകൾ.തീയും പുകയും പടരുന്നത് നിയന്ത്രിക്കാനായി സ്ഥാപിച്ച ഫയർ ഡാംപർ കൃത്യമായി പ്രവർത്തിക്കുന്നില്ല.

യുപി.എസും ബാറ്ററികളും സ്വിച്ചുകളും പാനലുകളും സ്ഥാപിച്ചതിൽ പിഴവുണ്ടെന്നും യുപിഎസും ബാറ്ററിയും സ്ഥാപിച്ചത് ഇടുങ്ങിയ മുറികളിലാണ് അവിടെ ആവശ്യത്തിന് വായു സഞ്ചാരമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.താപനില സുരക്ഷിതമായി ക്രമീകരിക്കാനുളള കൂളിംഗ് സംവിധാനങ്ങളില്ല.വെളളം ചോർന്ന് യുപിഎസിലേക്ക് വീണ് ഷോർട്ട് സർക്യൂട്ട് ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

2023 ലും 2024-ലും ഈ പരിശോധന നടത്തിയിരുന്നു. അന്നൊക്കെ ഈ പിഴവുംകൾ പിഡബ്ല്യുഡി ഇലക്ട്രിക്കൽ വിഭാഗം ചൂണ്ടിക്കാട്ടുകയും അത് പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ്. മെയ് രണ്ടിനും മെയ് ഏഴിനും തീപ്പിടുത്തമുണ്ടായതിനു ശേഷം മെയ് 18-ന് നടത്തിയ പരിശോധനയിലാണ് അന്ന് ചൂണ്ടിക്കാട്ടിയ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് ഇലക്ട്രിക്കൽ വിഭാഗം കണ്ടെത്തി വീണ്ടും റിപ്പോർട്ട് നൽകിയിട്ടുണ്ട്. തീപിടുത്തമുണ്ടായി രണ്ടുമാസം കഴിഞ്ഞിട്ടും അവിടെ പണികളൊന്നും നടക്കുന്നില്ല എന്നും ആരോപണം ഉയരുന്നു