
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ബസ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ സംഘർഷം. വിദ്യാർഥികൾ സംഘടിച്ചെത്തി മർദ്ദിച്ചതിനെ തുടർന്ന് ബസ് ജീവനക്കാർക്ക് പുറമെ ഒരു യാത്രക്കാരിയ്ക്കും പരിക്കേറ്റു.ഹോൺ അടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ നിസ്സാര തർക്കമാണ് വലിയ ആക്രമണത്തിലേക്ക് വഴിമാറിയതെന്ന് ബസ് ജീവനക്കാർ ആരോപിക്കുന്നു.
ബസിൽ വിദ്യാർഥികളെ കയറ്റാത്തതുമായി ബന്ധപ്പെട്ടല്ല തർക്കം ആരംഭിച്ചത്.സംഘർഷം ഒഴിവാക്കാൻ ശ്രമിച്ച യാത്രക്കാരിയെയും വിദ്യാർത്ഥികൾ മർദ്ദിച്ചത് സ്ഥിതി രൂക്ഷമാക്കി. സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.സംഭവത്തിൽ പോലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോഴിക്കോട്-പെരുമണ്ണ റൂട്ടിൽ അനിശ്ചിതകാല ബസ് സമരം ആരംഭിക്കുമെന്ന് ബസ് ജീവനക്കാർ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഭാഗമായി ഇന്ന് ഈ റൂട്ടിൽ ബസ്സുകൾ പണിമുടക്കുകയാണ്.