Banner Ads

തളിരണിഞ്ഞ് മലരിക്കൽ ആമ്പൽപാടം; കാണാൻ സഞ്ചാരികളുടെ വൻ തിരക്ക്

 

കോട്ടയം: ജില്ലയിലെ ഏറ്റവും വലിയ ടൂറിസം കേന്ദ്രങ്ങളിൽ സ്ഥാനം പിടിച്ച് മലരിക്കല്‍ ഗ്രാമം.

കോട്ടയത്തെ സമീപ പ്രദേശങ്ങളില്‍ നിന്ന് മാത്രമല്ല വളരെ ദൂരെ നിന്ന് പോലും ഇവിടുത്തെ ഈ പിങ്ക് വസന്തം കാണാനായി ആളുകള്‍ എത്തിച്ചേരുന്നു എന്നതാണ് പ്രത്യേകത. സീസണ്‍ അടുത്താല്‍ പിന്നെ മലരിക്കലിന് സൂപ്പർസ്‌റ്റാർ പരിവേഷം തന്നെയാണെന്ന് പറയാം.ഇവിടുത്തെ ആമ്ബല്‍പ്പാടം കാണാനായി ദിവസേന നൂറുകണക്കിന് സഞ്ചാരികളാണ് എത്തി കൊണ്ടിരിക്കുന്നത്.കോട്ടയം തിരുവാർപ്പ് പഞ്ചായത്തിലെ അറുനൂറ് ഏക്കറോളം വരുന്ന പാടശേഖരത്തിലാണ് ഈ ആമ്ബല്‍ വസന്തം വിരിഞ്ഞു നില്‍ക്കുന്നത്. ആഗസ്‌റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് പ്രധാനമായും ഈ കാഴ്‌ച നിങ്ങള്‍ക്ക് കാണാൻ കഴിയുക.വലിയ പാടശേഖരങ്ങളില്‍ നീണ്ടു കിടക്കുന്ന പിങ്ക് ആമ്ബല്‍ പൂക്കളുടെ കാഴ്‌ച അതിമനോഹരം എന്ന് തന്നെ പറയണം. നിലവില്‍ നിരവധി പേരാണ് ഇവിടേക്ക് റീല്‍സ് ഷൂട്ട് ചെയ്യാനും ഫോട്ടോഷൂട്ടുകള്‍ നടത്താനും ഒക്കെ ദിവസവും എത്തുന്നത്. പ്രീ വെഡിംഗ് ഷൂട്ടുകളുടെയും സേവ് ദി ഡേറ്റ് പരിപാടികളും ഒക്കെയായി ആളുകള്‍ വന്നു നിറയുകയാണ് മലരിക്കലില്‍ 100 രൂപ ടിക്കറ്റ് നിരക്കിൽ വള്ളങ്ങളും ഇവിടെ ലഭ്യമാണ് .

 

 

 

 

.

Leave a Reply

Your email address will not be published. Required fields are marked *