Banner Ads

കോട്ടയം കെഎസ്ആർടിസി ബസ് ഡ്രൈവറെ പോലീസ് മർദിച്ചു; പരാതിയുമായി ജീവനക്കാരൻ.

കോട്ടയം: കോട്ടയത്ത് കെഎസ്ആർടിസി ബസ് ഡ്രൈവറെ പോലീസ് മർദ്ദിച്ചതായി പരാതി. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ വേലായുധനാണ് മർദ്ദനമേറ്റത്.

മൂന്നാറിൽ നിന്ന് ആലപ്പുഴയിലേക്ക് പോവുകയായിരുന്ന വേലായുധൻ ഓടിച്ചിരുന്ന കെഎസ്ആർടിസി ബസ് വൈക്കത്തിന് സമീപം ഉല്ലലയിൽ വെച്ച് ഒരു പോലീസ് ജീപ്പിൽ ഉരസി. ഇതിനെത്തുടർന്ന് പോലീസ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞുനിർത്തി. പോലീസ് ജീപ്പിന്റെ സൈഡ് മിററിൽ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

മർദ്ദനത്തിൽ പരിക്കേറ്റ വേലായുധൻ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്.