Banner Ads

തട്ടിക്കൊണ്ടുപോയി ഭീഷണി ; നടന്‍ കൃഷ്ണ കുമാറിനും മകള്‍ ദിയക്കും എതിരെ കേസ്

തിരുവനന്തപുരം: നടനുo ബിജെപി നേതാവുമായ കൃഷ്ണ കുമാറിനും മകൾക്കും എതിരെ തട്ടിക്കൊണ്ട് പോവൽ കേസ്.കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.

കവടിയാറിൽ ഒ ബൈ ഓസി എന്ന പേരിൽ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നൽകിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാൻ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആർ കോഡിൽ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തിൽ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാർക്ക് എതിരെ നേരത്തെ പരാതി നൽകിയിരുന്നു.

69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയിൽ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.സ്ഥാനത്തിൽ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തിൽ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചർച്ച നടത്തിയിരുന്നു. ഈ ചർച്ചയിൽ പണം തിരികെ നൽകാൻ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നൽകി.

ബാക്കി പിന്നീട് നൽകാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്. എന്നാൽ ഇവർ പിന്നീട് ഭീഷണിപ്പെടുത്തുകയായിരുന്നു. കൃഷ്ണകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. പരാതിയെ നിയമപരമായി നേരിടും എന്നും കൃഷ്ണ കുമാർ പ്രതികരിച്ചു.