Banner Ads

കേരള എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07% വിജയം, 30,514 പേർക്ക് ഫുൾ എ പ്ലസ്

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളും രക്ഷിതാക്കളും കാത്തിരുന്ന എസ്.എസ്.എൽ.സി (SSLC) പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫാണ് വാർത്താസമ്മേളനത്തിൽ ഫലം പുറത്തുവിട്ടത്. 99.07 ശതമാനമാണ് ഈ വർഷത്തെ വിജയശതമാനം.ആകെ പരീക്ഷയെഴുതിയവർ: 4,14,290 പേർ

ഉപരിപഠനത്തിന് അർഹത നേടിയവർ: 4,10,456 പേർ

ഫുൾ എ പ്ലസ് (Full A+) നേടിയവർ: 30,514 പേർ (കഴിഞ്ഞ തവണ ഇത് 61,444 ആയിരുന്നു).

മാർച്ച് 5 മുതൽ മാർച്ച് 30 വരെയായിരുന്നു ഈ വർഷത്തെ പരീക്ഷകൾ നടന്നത്. തുടർന്ന് ഏപ്രിൽ 14 മുതൽ മെയ് 2 വരെയുള്ള കാലയളവിൽ യുദ്ധകാലാടിസ്ഥാനത്തിൽ മൂല്യനിർണ്ണയം പൂർത്തിയാക്കിയാണ് ഫലം പ്രഖ്യാപിച്ചത്.സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ നടന്നത്. ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളിലായി 386 കുട്ടികൾ പരീക്ഷയെഴുതി. ഗൾഫ് മേഖലയിൽ 7 കേന്ദ്രങ്ങളിലായി 633 കുട്ടികൾ പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളെത്തുടർന്ന് ഇവർക്ക് പരീക്ഷ എഴുതുന്നതിൽ പ്രത്യേക ഇളവുകൾ അനുവദിക്കേണ്ടി വന്നു.

kbpe.kerala.gov.in

results.digilocker.gov.in

sslcexam.kerala.gov.in

results.kite.kerala.gov.in

www.prd.kerala.gov.in

thslcexam.kerala.gov.in/thslc

sslchiexam.kerala.gov.in

ahslcexam.kerala.gov.in