Banner Ads

രാജ്യത്തെ നടുക്കിയ കശ്മീർ പഹൽഗാം ഭീകരാക്രമണം ; വിനോദസഞ്ചാരികൾക്ക് യാത്രാ സംവിധാനം സജ്ജമാക്കാൻ വ്യോമസേന

ദില്ലി: കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരെയും തിരിച്ചറിഞ്ഞു. ഗുജറാത്തിൽ നിന്ന് മൂന്ന് പേർ, മഹാരാഷ്ട്ര യിൽ നിന്ന് ആറ് പേർ,കർണാടകയിൽ നിന്ന് മൂന്ന് പേർ, ബംഗാളിൽ നിന്ന് രണ്ട് പേർ, ആന്ധ്രയിൽ നിന്ന് ഒരാൾ, കേരളത്തിൽ നിന്ന് ഒരാൾ, യുപി, ഒഡീഷ, ബീഹാർ, ചണ്ഡീഗഡ്, ഉത്തരാഖണ്ഡ്, ഹരിയാന, കശ്മീർ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരുമാണ് മരിച്ചവരുടെ പട്ടികയിൽ ഉള്ളത്.

പഹൽഗാമിലെ സംഭവത്തെത്തുടർന്ന്, വീടുകളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികളിൽ നിന്ന് അപ്രതീക്ഷിതമായ ആവശ്യമുയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ, ഉയർന്ന ഡിമാൻഡിനനുസരിച്ച് ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും, ഒറ്റപ്പെട്ട വിനോദസഞ്ചാരികളെ ഒഴിപ്പിക്കാൻ സഹായിക്കുന്നതിനും, ശ്രീനഗറിൽ നിന്ന് ഇന്ത്യയിലുടനീളമുള്ള വിവിധ സ്ഥലങ്ങളിലേക്ക് തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കാനും എയർലൈനുകൾ ദ്രുതഗതിയിലുള്ള നടപടി സ്വീകരിക്കാൻ നിർദ്ദേശിക്കുന്നു.ഈ ദുഷ്‌കരമായ സമയത്ത് അപ്രതീക്ഷിത സാഹചര്യങ്ങളും വെല്ലുവിളികളും നേരിടുന്ന വിനോദസഞ്ചാരികൾക്ക് ക്യാൻസലേഷൻ, റീഷെഡ്യൂൾ ഫീസ് എന്നിവ ഒഴിവാക്കുന്നതും ആവശ്യമായ എല്ലാ സഹായവും നൽകാനും വ്യോമസേന

Leave a Reply

Your email address will not be published. Required fields are marked *