
കന്നഡ: കാന്താരയുടെ രണ്ടാം ഭാഗത്തിന് കേരളത്തിൽ വിലക്കേർപ്പെടുത്തി. ചിത്രം സംസ്ഥാനത്തെ തിയേറ്ററുകളിൽ പ്രദർശിപ്പിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് (FEUOK) അറിയിച്ചു.
തീയേറ്റർ ഷെയറിനെ ചൊല്ലി ഉണ്ടായ തർക്കമാണ് ഈ വിലക്കിന് കാരണം. സിനിമയുടെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫനും ആദ്യ രണ്ട് ദിവസത്തെ കളക്ഷൻ്റെ 65% ഷെയറായി ആവശ്യപ്പെട്ടതാണ് ഫിയോകിനെ പ്രകോപിപ്പിച്ചത്.
സാധാരണയായി, മറ്റ് ഭാഷാ സിനിമകൾക്ക് 50% ആണ് തിയേറ്റർ ഷെയറായി നൽകുന്നത്. ഇത് ആദ്യ രണ്ടാഴ്ചത്തേക്ക് 65% ആക്കി ഉയർത്തണമെന്നാണ് വിതരണക്കാരുടെ ആവശ്യം.
എന്നാൽ ഈ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് ഫിയോക് വ്യക്തമാക്കി. വിതരണക്കാർ നിലപാടിൽ ഉറച്ചു നിന്നാൽ, കാന്താര 2 കേരളത്തിൽ പ്രദർശിപ്പിക്കില്ലെന്ന നിലപാടിലാണ് ഫിയോക്. ഇത് സിനിമയുടെ കേരളത്തിലെ റിലീസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്