
തിരുവനന്തപുരം : ശബരിമല തന്ത്രിസ്ഥാനത്ത് നിന്നു മാറ്റണമെന്ന ആവശ്യവുമായി തന്ത്രി കണ്ഠര് രാജീവര് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി. ഈ മണ്ഡലകാലത്ത് തന്ത്രിയായി ചുമതലയേൽക്കേണ്ടിയിരുന്നത് രാജീവരായിരുന്നു.
മേൽശാന്തി ഇന്റർവ്യൂ ബോർഡിൽ നിന്നും ഒഴിവാക്കണമെന്നും മകൻ ബ്രഹ്മദത്തനെ നിയമിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്. സ്വർണ്ണക്കൊള്ള കേസിൽ കണ്ഠര് രാജീവര് പ്രതിയായതിന് പിന്നാലെയാണ് തന്ത്രിയുടെ നീക്കം.
കത്ത് ലഭിച്ച കാര്യം ദേവസ്വം ബോർഡ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഹൈക്കോടതിയുടെ അനുമതിയോടെ നിലപാട് സ്വീകരിക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.