
ദില്ലി : പി എം ശ്രീ പദ്ധതി നടപ്പാക്കാത്തതിലൂടെ ആയിരക്കണക്കിന് കോടി രൂപ നഷ്ടപ്പെടാൻ പോകുന്നുവെന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങളെ തള്ളി കെ സി വേണുഗോപാൽ എം പി. നഷ്ടക്കണക്കുകൾ സർക്കാരും അനുകൂലികളും പർവ്വതീകരിച്ചു കാണിക്കുകയാണെന്ന് വേണുഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ 5 വർഷത്തിനിടെ മധ്യപ്രദേശിന് ആകെ ലഭിച്ചത് 700 കോടി രൂപ മാത്രമാണ്. കർണാടകയ്ക്ക് കിട്ടിയത് 238 കോടി രൂപ മാത്രമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള കേന്ദ്ര നീക്കത്തിന് ഒരു കാരണവശാലും നിന്നുകൊടുക്കില്ല.
അതേസമയം മുഖ്യമന്ത്രി വി ഡി സതീശന്റെ ഹെലികോപ്റ്റർ യാത്രയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ ബാലിശമായ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നായിരുന്നു കെ സി വേണുഗോപാലിന്റെ മറുപടി.