തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ ജൂനിയർ അഭിഭാഷകക്ക് സീനിയർ അഭിഭാഷകൻ ക്രൂരമായി മർദ്ദിച്ചു.മുഖത്തിന് ഗുരുതര പരിക്കേറ്റ അഭിഭാഷക ജനറൽ ആശുപത്രിയിൽ ചികിത്സതേടി.ഓഫീസിലെ ആഭ്യന്തര പ്രശ്നവുമായി ബന്ധപ്പെട്ട് സീനിയർ അഭിഭാഷകനെ കാണാൻ കാബിനിൽ എത്തിയപ്പോഴാണ് മുഖത്തടിച്ചത്.
അടിയിൽ നിലത്ത് വീണെങ്കിലും ഏഴുന്നേൽപ്പിച്ച് വീണ്ടും പൊതിരെ തല്ലിയതോടെ താൻ തലകറങ്ങി വീഴുകയായിരുന്നെന്ന് ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു.ഈ അഭിഭാഷകൻ പെട്ടെന്ന് പ്രകോപിതനാകുന്നയാളാണെന്നും നേരത്തെയും മർദനമേറ്റിട്ടുണ്ടെന്നും ശ്യാമിലി മാധ്യമങ്ങളോട് പറഞ്ഞു. ദേഷ്യത്തിൽ പ്രതികരിച്ചിട്ട് പെട്ടെന്ന് ഓഫീസിൽ നിന്ന് ഇറങ്ങിപ്പോകും.
മുഖത്തേക്ക് ഫയലുകൾ വലിച്ചെറിയും. എല്ലാവരുടെയും മൂന്നിൽ വച്ച് മർദിക്കും. പിന്നാലെ അതേ സാഹചര്യത്തിൽ ക്ഷമ പറയും ബെയ്ലിൻ ദാസിന്റെ പീഡനം സഹിക്ക വയ്യാതെ ജൂനിയേഴ്സ് ഓഫീസിൽ നിന്ന്പോയിട്ടുണ്ടെന്നും അവർ പറഞ്ഞു.അതേസമയം, മർദിച്ച അഭിഭാഷകനെ സംരക്ഷിക്കുന്ന നിലപാടാണ് ബാർ അസോസിയേഷൻ സ്വീകരിച്ചതെന്നാണ് ശ്യാമിലി പറയുന്നത്. വഞ്ചിയൂർ പൊലീസിൽ പരാതി നൽകിയെങ്കിലും അസോസിയേഷൻകാരുടെ സംരക്ഷണയിൽ കഴിയുകയാണെന്നാണ് ശ്യാമിലി പറയുന്നത്.