
ആലപ്പുഴ : ന്യൂസിലൻഡിൽ സുരക്ഷാ ജീവനക്കാരനായി ജോലി നൽകാമെന്ന് പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ ആലപ്പുഴ നോർത്ത് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എളമക്കര സ്വദേശിയായ സിജോ സേവ്യറാണ് പ്രതി.
ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ യുവാവിൽ നിന്നാണ് ഇയാൾ പലപ്പോഴായി പണം തട്ടിയെടുത്തത്. പണം നൽകിയിട്ടും പറഞ്ഞ സമയത്ത് ജോലി ലഭിക്കാതെ വന്നതോടെ തട്ടിപ്പ് മനസിലാക്കിയ യുവാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷൻ എസ്.ഐ. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.