Banner Ads

ചന്തുവിന് പ്രതികരിക്കേണ്ടി വന്നത് സങ്കടകരം, വ്യക്തിപരമായ സ്പേസ് എല്ലാവർക്കുമുണ്ട്; തുറന്നടിച്ച് സംവിധായകൻ ലാൽ ജോസ്

ദുബായ് : അന്തരിച്ച നടൻ സലിം കുമാറിന്റെ മരണാനന്തര ചടങ്ങുകൾക്കിടെ മകൻ ചന്തുവിന് ഓൺലൈൻ മാധ്യമപ്രവർത്തകരോട് രോഷത്തോടെ പ്രതികരിക്കേണ്ടി വന്ന സംഭവം സങ്കടകരമാണെന്ന് സംവിധായകൻ ലാൽ ജോസ്. വ്യക്തിപരമായ സ്പേസ് എന്നത് എല്ലാവർക്കുമുണ്ട്.

ഒരു മൊബൈലുമായി ചിലർ എവിടെയും കയറി ചെല്ലുന്ന അവസ്ഥയാണ് ഇപ്പോൾ ഉള്ളതെന്നും ഇതിനെതിരെ ശക്തമായ നിയമനിർമ്മാണം വേണമെന്നും ലാൽ ജോസ് ആവശ്യപ്പെട്ടു. യുഎഇയിൽ എത്തിയ ലാൽജോസ് മലയാളം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. മൊബൈലുമായി എവിടെയും കയറി ചെല്ലുന്ന രീതിക്ക് ഒരു ലൈസൻസ് വേണം.

നിയമനിർമ്മാണം നടത്തണം. നടികൾ എവിടെ പോയാലും ഒരു കൂട്ടം ആളുകൾ മൊബൈലുമായി പിന്നാലെ നടക്കുകയാണ്. എയർപോർട്ടിൽ നിന്ന് വരുമ്പോഴും ജിമ്മിൽ പോകുമ്പോഴുമൊക്കെ അവരുടെ പിറകെ നടക്കുന്നു. അവരുടെ കഴുത്തിലെ ലോക്കറ്റിനെക്കുറിച്ച് പോലും ചോദിക്കുന്ന ഹൂളിഗൻസ് ആണ് ഇപ്പോൾ ഉള്ളതെന്ന് ലാൽജോസ് പറഞ്ഞു.