
ദില്ലി : ഫ്ലൈദുബായ് വിമാന അപകടത്തിൽ പൈലറ്റ് ക്യാപ്റ്റൻ സ്മിത്ത് മച്ചാർ കാണിച്ച അസാമാന്യ ധീരതയെ പ്രശംസിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തയ്യാറാകുന്നില്ലെന്ന വിമർശനവുമായി ബിജെപി. ലോകം മുഴുവൻ സ്മിത്തിനെ പ്രശംസിക്കുമ്പോഴും രാഹുലിന്റെ സ്നേഹത്തിന്റെ കടയിൽ ഇന്ത്യയുടെ വീരപുത്രന് ഇടമില്ലേയെന്ന് ബിജെപി ചോദ്യമുയർത്തി.
ന്യൂനപക്ഷ പ്രീണന രാഷ്ട്രീയത്തിൽ മുഴുകിയിരിക്കുന്നത് കൊണ്ടാണ് ഗാന്ധി കുടുംബവും രാഹുൽ ഗാന്ധിയും വിഷയത്തിൽ മൗനം പാലിക്കുന്നതെന്ന് ബിജെപി വക്താവ് സൗരവ് ഭാട്ടിയ ആരോപിച്ചു. മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ സ്മിത്തിന്റെ ധീരതയെ പുകഴ്ത്തി കുറിപ്പുകൾ പങ്കുവെച്ചിരുന്നു.