Banner Ads

മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഇറുമ്പയം സ്റ്റേഡിയം; അവസാനഘട്ടത്തിലേക്ക്

കോട്ടയം: വെള്ളൂർ ഗ്രാമപഞ്ചായത്തിലെ ഇറുമ്പയം പെരുന്തട്ടിൽ മൂന്ന് കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സ്റ്റേഡിയം അവസാനഘട്ടത്തിലേക്ക്. 2020-21 ലെ സംസ്ഥാന ബജറ്റിൽ കായികവകുപ്പിനാണ് സ്റ്റേഡിയം നിർമ്മാണത്തിനായി ഫണ്ട് അനുവദിച്ചത്.ഗാലറിയുടെ നവീകരണം

  • മഡ്ബോൾ കോർട്ട്
  • ഫ്ളഡ് ലൈറ്റിംഗ്, എൽ.ഇ.ഡി. ലൈറ്റിംഗ് സംവിധാനങ്ങളുള്ള ഇൻഡോർ ബാഡ്മിന്റൺ കോർട്ട്
  • പുതിയ ശുചിമുറികൾ, ഗേറ്റ്, ഡ്രെയ്നേജ്, ഫെൻസിംഗ്
  • സോളാർ ലൈറ്റിംഗ് സിസ്റ്റം
  • ഓപ്പൺ ജിം

നിലവിൽ 65 ശതമാനം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. സ്പോർട്ട് കേരള ഫൗണ്ടേഷനാണ് നിർവഹണ ഏജൻസി. സെപ്റ്റംബർ അവസാനത്തോടെ സ്റ്റേഡിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് ലക്ഷ്യമിടുന്നത്. കായിക, ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാനാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.

വൈക്കം നിയോജക മണ്ഡലത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള അക്കരപ്പാടം ടർഫ് സ്റ്റേഡിയം കഴിഞ്ഞ മാസം തുറന്നുനൽകിയിരുന്നു. വൈക്കം തെക്കേനട ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലും, വൈക്കം വെസ്റ്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലും രണ്ട് സ്റ്റേഡിയങ്ങൾ കൂടി നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സി.കെ. ആശ എം.എൽ.എ. പറഞ്ഞു.