
തിരുവനന്തപുരം : സാമ്പത്തിക ക്രമക്കേടുകളും വീഴ്ചകളും കണ്ടെത്തിയതിനെ തുടർന്ന് മലബാർ മിൽമ യൂണിയൻ ഭരണസമിതി പിരിച്ചുവിട്ടു. യൂണിയന്റെ ഭരണം അഡ്മിനിസ്ട്രേറ്റർക്ക് കൈമാറി. ക്ഷീരവികസന വകുപ്പ് വയനാട് ഡെപ്യൂട്ടി ഡയറക്ടർ വർക്കി ജോർജ്ജിനാണ് അഡ്മിനിസ്ട്രേറ്ററുടെ ചുമതല.
ഗുണനിലവാരമില്ലാത്ത പാൽ സംഭരിച്ചതിലൂടെ 2745000 നഷ്ടമുണ്ടായി. ഈ തുക ഉത്തരവാദികളിൽ നിന്ന് ഈടാക്കാതെ കണക്കിൽ കുറവുകാണിച്ച് തിരിമറി നടത്തി. നെയ്യ് മോഷണവും പാലുൽപന്നങ്ങളുടെ സ്റ്റോക്കിൽ 8445000 തുകയുടെ ക്രമക്കേടും നടന്നു.
മലപ്പുറം ഡയറി ഉദ്ഘാടനത്തിനായി 1.5 കോടി ചെലവഴിച്ചു. കൂടാതെ 50 ലക്ഷത്തിന്റെ ഗ്രാന്റ് ലഭിക്കാൻ 25 ലക്ഷം രൂപ ചെലവഴിച്ച് മാനേജിംഗ് ഡയറക്ടർ കടുത്ത കൃത്യനിർവഹണ വീഴ്ച വരുത്തിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.